‘മെയിന്റനന്‍സ് പ്രവര്‍ത്തനം കാരണം, ഇ-ടിക്കറ്റിംഗ് സേവനം ലഭ്യമാകില്ല ;വീണ്ടും പണിമുടക്കി ഐആര്‍സിടിസി വെബ്സൈറ്റ്‌

ഇന്ത്യന്‍ റെയില്‍വേയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് പ്ലാറ്റ്ഫോമായ ഐആര്‍സിടിസി വെബ്സൈറ്റ് വീണ്ടും പണിമുടക്കി. യാത്രക്കാര്‍ വെബ്സൈറ്റ് വഴിയും മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റെടുക്കാന്‍ സാധിക്കുന്നില്ല. തത്കാല്‍ ബുക്കിങ്ങിന് കാത്തിരുന്നവരാണ് ഏറെ ബുദ്ധിമുട്ടിലായത്.

‘മെയിന്റനന്‍സ് പ്രവര്‍ത്തനം കാരണം, ഇ-ടിക്കറ്റിംഗ് സേവനം ലഭ്യമാകില്ല. ദയവായി പിന്നീട് ശ്രമിക്കുക’ എന്ന അറിയിപ്പാണ് വെബ്സൈറ്റ് തുറക്കുമ്പോള്‍ ദൃശ്യമാകുന്നത്.ടിക്കറ്റ് റദ്ദാക്കാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് കസ്റ്റമര്‍ കെയറിലേക്ക് വിളിക്കുകയോ മെയില്‍ അയക്കുകയോ ചെയ്യാമെന്നും നിര്‍ദേശമുണ്ട്.

ഈ മാസം ഇത് രണ്ടാംതവണയാണ് ഐആര്‍സിടിസി വെബ്സൈറ്റ് പണിമുടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *