സെഞ്ച്വറി തിളക്കവുമായി ഐ.എസ്.ആര്‍.ഒ; എന്‍.വി.എസ് -02 വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട: നൂറാം റോക്കറ്റ് വിക്ഷേപിച്ച് സെഞ്ച്വറിയുമായി ഐ.എസ്.ആര്‍.ഒ. ഗതിനിര്‍ണയ ഉപഗ്രഹമായ ‘എന്‍വിഎസ്-02’ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. ബുധനാഴ്ച രാവിലെ 6.23നു ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്നാണ് എന്‍.വി.എസ് -02 ഉപഗ്രഹവുമായി ജി.എസ്.എല്‍.വി റോക്കറ്റ് കുതിച്ചുയര്‍ന്നത്.

19 മിനിറ്റില്‍ ഉപഗ്രഹത്തെ നിര്‍ണായക ഭ്രമണപഥത്തിലെത്തിച്ചു. ഐ.എസ്.ആര്‍.ഒയുടെ ശ്രീഹരിക്കോട്ടയില്‍നിന്നുള്ള നൂറാമത് വിക്ഷേപണമാണിത്.

ജനുവരി 13ന് വി. നാരായണന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാനായി ചുമതലയേറ്റശേഷമുള്ള ആദ്യ വിക്ഷേപണവും. വിക്ഷേപണത്തിനുള്ള 27.30 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ചൊവ്വാഴ്ച 2.53ന് തുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *