അഭിമാനം ;ഐ.എസ്.ആര്‍.ഒയുടെ ‘സ്പെയ്ഡെക്സ്’ ദൗത്യം വിജയകരം

ബെംഗളുരു: ഐ.എസ്.ആര്‍.ഒയുടെ അഭിമാന ദൗത്യമായ ‘സ്‌പേഡെക്‌സ്’ സ്‌പേസ് ഡോക്കിങ് വിജയം. രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് സംയോജിപ്പിക്കുന്ന ദൗത്യമാണ് പൂര്‍ത്തിയാക്കിയത്. ഈ സാങ്കേതികവിദ്യ കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ ചരിത്രം കുറിച്ചിരിക്കുകയാണ്.

ഡിസംബര്‍ 30നാണ് പി.എസ്.എല്‍.വി – സി60 റോക്കറ്റ് ഉപയോഗിച്ച് സ്‌പേഡെക്‌സ് പേടകങ്ങള്‍ വിക്ഷേപിച്ചത്. ഭൂമിയില്‍ നിന്ന് 470 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിച്ച് ഘട്ടം ഘട്ടമായി അകലം കുറച്ചു കൊണ്ടുവന്ന് രണ്ട് ഉപഗ്രഹങ്ങളും സംയോജിപ്പിക്കുന്നതാണ് ഡോക്കിങ്.

ബഹിരാകാശത്തുവെച്ച് രണ്ട് ഉപഗ്രഹ ഭാഗങ്ങളെ കൂട്ടിയോജിപ്പിക്കാനുള്ള (ഡോക്കിങ് ) സാങ്കേതിക വിദ്യ സ്വന്തമാക്കാനുള്ള ഇന്ത്യയുടെ ദൗത്യമാണ് സ്പെയ്ഡെക്സ്. 2024 ഡിസംബര്‍ 30-ന് സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നാണ് സ്‌പെയ്ഡെക്സ് ദൗത്യത്തിനുള്ള റോക്കറ്റ് വിക്ഷേപിച്ചത്. ഗഗന്‍യാന്‍, ചന്ദ്രനില്‍ നിന്ന് സാമ്പിള്‍ ഭൂമിയിലെത്തിക്കാനുള്ള ദൗത്യം, ബഹിരാകാശ നിലയം എന്നിവ ഉള്‍പ്പടെ ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഈ സാങ്കേതികവിദ്യ ആവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *