തിരുവനന്തപുരം: നെടുമങ്ങാട് വലിയമല പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വഞ്ചുവത്ത് ഐ.ടി.ഐ. വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പ്രതിശ്രുതവരന്‍ കസ്റ്റഡിയില്‍. നെടുമങ്ങാട് ഐ.ടി.ഐ. ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ നമിത (19) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് വഞ്ചുവത്തുള്ള വാടക വീട്ടിലെ അടുക്കളയിലാണ് നമിതയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നമിതയുമായി വിവാഹം ഉറപ്പിച്ചിരുന്ന സന്ദീപ് എന്ന യുവാവിനെ തിങ്കളാഴ്ച ഉച്ചയോടെ പോലീസ് കസ്റ്റഡിയിലെടുത്തു.
സന്ദീപിന്റെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. സംഭവദിവസം രാവിലെ സന്ദീപ് നമിതയെ വീട്ടിലെത്തി കണ്ടിരുന്നു. സംസാരിച്ച് മടങ്ങിയ ശേഷം ഫോണില്‍ വിളിച്ചെങ്കിലും നമിത ഫോണ്‍ എടുത്തില്ല. പിന്നാലെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് നമിതയെ അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് എന്നായിരുന്നു സന്ദീപിന്റെ മൊഴി.
സംഭവസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഉടന്‍ നാട്ടുകാരെ വിളിച്ചുകൂട്ടി നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല എന്നാണ് സന്ദീപ് പറഞ്ഞിരുന്നത്.
രണ്ടുവര്‍ഷം മുമ്പാണ് നമിതയുടെയും സന്ദീപിന്റെയും വിവാഹനിശ്ചയം കഴിഞ്ഞത്. ഇരുവരും പ്രണയത്തിലായിരുന്നു.

