ശ്രീനഗര്‍:ജമ്മുകശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. അനന്തനാഗ് ജില്ലയിലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ലാര്‍നോ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്നും രണ്ട് പേര്‍ കൊല്ലപ്പെട്ടുവെന്നും സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു.
ലാര്‍നു വനമേഖലയില്‍ മറ്റൊരു ഭീകരനായുള്ള തിരച്ചില്‍ തുടരുകയാണ്. ഇയാള്‍ ഇപ്പോഴും ഇവിടെയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് രാവിലെ നഗരത്തിലെ ഖാന്‍യാര്‍ മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന കോര്‍ഡണ്‍ ആന്‍ഡ് സെര്‍ച്ച് ഓപ്പറേഷന്‍ ആരംഭിച്ചിരുന്നു.

