റാഞ്ചി: ഝാര്‍ഖണ്ഡിലെ ആദ്യഘട്ടവോട്ടെടുപ്പ് ഇന്ന്. 43 മണ്ഡലങ്ങള്‍ വിധിയെഴുതും. അഞ്ച് സംസ്ഥാന മന്ത്രിമാരടക്കം മൊത്തം 683 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് വോട്ട് ചെയ്യാനുള്ള സമയം.
81 സീറ്റുകളുള്ള ഝാര്‍ഖണ്ഡില്‍ ബാക്കി 38 നിയമസഭ മണ്ഡലങ്ങളില്‍ നവംബര്‍ 20നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. 23നാണ് ഫലപ്രഖ്യാപനം.

