പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി; സരിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷാനിബ് പാര്‍ട്ടി വിടും

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ്സില്‍ അതൃപ്തി പുകയുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ അമര്‍ശം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി. സരിന് പിന്തുണയുമായി കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെഎസ് യു മുന്‍ ജില്ലാ പ്രസിഡന്റുമായിരുന്ന കെ.എ ഷാനിബ് പാര്‍ട്ടി വിടും.

പാലക്കാട് യുത്ത് കോണ്‍ഗ്രസ് നേതാവ് എ കെ ഷാനിബ് സിപിഐഎമ്മില്‍ ചേരുമെന്നാണ് സൂചന. ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായപ്പോള്‍ സെക്രട്ടറിയായി ഷാനിബ് പ്രവര്‍ത്തിച്ചിരുന്നു. സരിനും ഷാനിബും ഒരുമിച്ചായിരുന്നു സെക്രട്ടറിമാരായി പ്രവര്‍ത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *