എല്ലാ കാലഘട്ടത്തിലും സ്നേഹത്തിന്റെ കടയില്‍ തന്നെ അംഗത്വം നിലനിര്‍ത്തണം ; സന്ദീപ് വാര്യറിന്റെ അംഗത്വത്തില്‍ കെ.മുരളീധരന്‍

തിരുവനന്തപുരം: ബിജെപി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി കെ.മുരളീധരന്‍. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വീണ്ടും വെറുപ്പിന്റെ കടയില്‍ അംഗത്വം തേടി പോകരുതെന്നും സ്‌നേഹത്തിന്റെ കടയില്‍ തന്നെ അംഗത്വം നിലനിര്‍ത്തണമെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി. തുടര്‍ന്നുള്ള എല്ലാ കാലഘട്ടങ്ങളിലും രാഹുല്‍ ഗാന്ധിയുടെ നിലപാടിനൊപ്പം നില്‍ക്കണമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിലേക്ക് വന്നതില്‍ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ ഒക്കെ ശക്തമായി വിമര്‍ശിച്ചിരുന്ന ആളാണ്. ഗാന്ധിയെ കൊന്നതല്ല വെടികൊണ്ടപ്പോള്‍ മരിച്ചതാണെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിട്ടുണ്ട്. അതൊക്കെ ബിജെപിക്ക് വേണ്ടി പറഞ്ഞതാണെന്നാണ് അദ്ദേഹം പറയുന്നത്. അതൊക്കെ പോട്ടെ കഴിഞ്ഞ കാര്യങ്ങളല്ലേ. ഞങ്ങളോടൊപ്പം നിന്ന ഒരുപാട് നേതാക്കള്‍ ബിജെപിയിലേക്ക് പോയല്ലോ. അപ്പോള്‍ ഒരാള്‍ ഇങ്ങോട്ട് വരുമ്പോള്‍ അദ്ദേഹത്തിന്റെ പഴയകാര്യ ചരിത്രത്തെ കുറിച്ച് ആലോചിക്കേണ്ട കാര്യമില്ല’, കെ.മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *