കൊച്ചി: കെ ഫോണ്‍ പദ്ധതിയിലെ അഴിമതി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സമര്‍പ്പിച്ച ഹരജി ഹൈകോടതി തള്ളി. പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്നും സി.ബി.ഐ അന്വേഷണം വേണമെന്നുമായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടത്.
പദ്ധതിയില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സി.എ.ജി റിപ്പോര്‍ട്ട് വന്നതിന് ശേഷം നിയമസഭയ്ക്ക് വിശദമായ പരിശോധന നടത്താവുന്നതാണെന്നും കോടതി വ്യക്തമാക്കി.
നേരത്തേ ഹര്‍ജി പരിഗണിക്കവേ പ്രതിപക്ഷനേതാവിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഹര്‍ജിയിലെ പൊതുതാല്‍പര്യമെന്തെന്നും എല്ലാത്തിനും കോടതിയെ ഉപയോഗിക്കുന്നതെന്തിനാണെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബഞ്ച് ചോദിച്ചിരുന്നു. 2018-ലെ കരാര്‍ ഇപ്പോള്‍ ചോദ്യംചെയ്യുന്നത് എന്തിനാണെന്ന് കോടതി ആരാഞ്ഞു.
