കത്ത് പുറത്തുപോയത് ഡിസിസി ഓഫീസില്‍നിന്നാണോയെന്ന് അന്വേഷിക്കും; കെ.സുധാകരന്‍

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. കെ.മുരളീധരനെ യു.ഡി.എഫ് സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയെന്ന് പറയുന്ന കത്തില്‍ ഒരു അസ്വാഭാവികതയും ഇല്ലെന്ന് സുധാകരന്‍ വ്യക്തമാക്കി. എന്നാല്‍, കത്ത് പുറത്ത് പോയത് കെ.പി.സി.സി ഓഫീസില്‍ നിന്നാണോ എന്ന് അന്വേഷിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് നിര്‍ദേശിച്ചത് ഷാഫി പറമ്പില്‍ എം.പിയാണെന്നും ആ സ്ഥാനാര്‍ഥിക്ക് എന്താണ് ദോഷമെന്നും സുധാകരന്‍ ചോദിച്ചു.

കെ. മുരളീധരന്റെ പേരിനേക്കാള്‍ ഉയര്‍ന്ന് വന്നത് രാഹുലിന്റെ പേരാണ്. കെ.പി.സി.സിയുടെ കമ്മിറ്റിയാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ അതോറിറ്റി. അവിടെ ചര്‍ച്ചക്ക് വന്നാല്‍ വിജയ സാധ്യതയും സ്വീകാര്യതയും പരിശോധിച്ചാണ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുകയെന്നും സുധാകരന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *