പി.സരിന്‍ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ല; കെ.സുധാകരന്‍

പാലക്കാട്: പി.സരിന്‍ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു.സരിന്റെ സ്ഥാനാര്‍ഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളിയാകുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു കെ.സുധാകരന്റെ മറുപടി. ഇടതുപക്ഷത്തേക്ക് പോയ പി സരിന് എന്തുകൊണ്ടാണ് ചിഹ്നം കൊടുക്കാത്തതെന്നും സുധാകരന്‍ ചോദിച്ചു.

കോണ്‍ഗ്രസിനകത്ത് എത്രയോ പേര്‍ പാര്‍ട്ടി വിട്ട് പോവാറുണ്ട്. അതൊന്നും ഈ മലപോലുള്ള പാര്‍ട്ടിയെ ഏശില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ടിക്കറ്റ് കിട്ടാത്തവരെല്ലാം റെബലാകുന്നത് നോക്കി നില്‍ക്കുക എന്നതല്ലാതെ, ഞങ്ങള്‍ക്ക് അതിനൊന്നും മറുപടിയില്ല. പക്ഷേ അവരെയൊന്നും കണ്ടിട്ടല്ല കോണ്‍ഗ്രസ് ഉണ്ടായതെന്നും സുധാകരന്‍ പറഞ്ഞു.യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ് പാര്‍ട്ടി വിട്ടതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *