വടകര: കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് തന്നെ ഹാജരാക്കണമെന്ന് കോടതി. വടകര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പോലീസിന് നിര്‍ദേശം നല്‍കിയത്.
എംഎസ്എഫ് നേതാഫ് കാസിം സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി.
അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ടും പിടിച്ചെടുത്ത ഫോണുകളുടെ ഫോറന്‍സിക് പരിശോധന ഫലവും ഹാജരാക്കാന്‍ രണ്ടാഴ്ച മുന്നേ പോലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. പക്ഷെ ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ പോലീസത് ഹാജരാക്കിയില്ല. കൂടുതല്‍ സമയം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇന്ന് ഉച്ചക്ക് ശേഷം കോടതി ചേരുമ്പോള്‍ തന്നെ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കണമെന്നാണ് കോടതി പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.

