കലൂര്‍ അപകടം; പരിപാടിക്ക് എല്ലാ അനുമതിയുമുണ്ട് , 390 രൂപയുടെ സാരി 1600 രൂപയ്ക്ക് നല്‍കിട്ടില്ല : മൃദംഗ വിഷന്‍

തൃശൂര്‍: കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിക്ക് ഇടയ്ക്ക് ഉണ്ടായ അപകടത്തില്‍ പ്രതികരണവുമായി പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍ പ്രൊപ്രൈറ്റര്‍ എം നികോഷ് കുമാര്‍.മൃതംഗ വിഷനെതിരെ നടക്കുന്നത് വ്യാജപ്രചരണമാണെന്ന് എം നികോഷ് കുമാര്‍ പറഞ്ഞു. എല്ലാ പണമിടപാടും ബാങ്കുവഴിയാണ് നടന്നത്. മൂന്നര കോടി രൂപയാണ് പരിപാടിക്കായി കളക്ട് ചെയ്തിട്ടുള്ളതെന്നും നികോഷ് കുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എയ്ക്കുണ്ടായ അപകടത്തില്‍ ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നും നികോഷ് പറഞ്ഞു.റെക്കോര്‍ഡ് പൂര്‍ത്തിയതിനുശേഷമുള്ള നാലുമണിക്കൂറോളം സമയത്തെ പ്രോഗ്രാം ഞങ്ങള്‍ ഉപേക്ഷിച്ചു. പക്ഷേ ഈ പരിപാടി ഉപേക്ഷിക്കാന്‍ കഴിയില്ലായിരുന്നു. പല സ്ഥലങ്ങളില്‍ നിന്നും എത്തിയ ആളുകളാണ്. അവരെ മടക്കി അയക്കാന്‍ കഴിയില്ല.

390 രൂപയുടെ സാരി 1600 രൂപയ്ക്ക് നല്‍കിയില്ല. 2900 രൂപയാണ് പരിപാടിയില്‍ പങ്കെടുക്കാനായി ഒരാളില്‍ നിന്ന് വാങ്ങിയത്. അതിലാണ് സാരി നല്‍കിയത്. 1600 വേറെ വാങ്ങിയില്ല. 2 പട്ട് സാരി, ലഘു ഭക്ഷണം എന്നിവയാണ് ഒരാള്‍ക്ക് വാഗ്ദാനം ചെയ്തത്. 24 ലക്ഷം രൂപ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് കൈമാറി. ജിഎസ്ടി കിഴിച്ച് ഉള്ള കണക്ക് ആണ് 3 കോടി 56 ലക്ഷം. ഒരു രൂപ പോലും സാരി ഇനത്തില്‍ അധികമായി വാങ്ങിയിട്ടില്ല. ഇന്‍ഡിവിജ്വലായി ഗിന്നസ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അത് ഞങ്ങളും ഗിന്നസും തമ്മിലുള്ള കരാറാണ്. രണ്ടുമാസമാണ് അതിനുള്ള പ്രോസസിംഗ് ടൈം.

കൊച്ചിയിലെ ഇവന്‍ മാനേജ്‌മെന്റ് കമ്പനിയാണ് പെര്‍മിഷന്‍ കാര്യങ്ങള്‍ നോക്കിയത്. അതിനുള്ള പണം അവര്‍ക്ക് കൈമാറിയിട്ടുണ്ട്. എല്ലാ പെര്‍മിഷനും അവര്‍ എടുത്തിട്ടുണ്ട് എന്നാണ് ഞങ്ങളെ അറിയിച്ചത്. സുരക്ഷാ വീഴ്ച സംഭവിച്ചതായി തോന്നുന്നില്ലെന്നും നികോഷ് കുമാര്‍ പറയുന്നു. ഞങ്ങള്‍ക്കെതിരെ വരുന്നത് വ്യാജ ആരോപണങ്ങളാണെന്നും നികോഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *