കോഴിക്കോട്: വ്യായാമ കൂട്ടായ്മ ‘മെക് 7’നെതിരെ പരോക്ഷ വിമര്‍ശനവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്. മതത്തിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള വ്യായാമ പരിപാടികള്‍ക്കെതിരെ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അന്യപുരുഷന്മാരും സ്ത്രീകളും ഇടകലര്‍ന്നുള്ള വ്യായാമ അഭ്യാസം മതവിരുദ്ധമാണെന്നാണ് കുറിപ്പിലെ പരാമര്‍ശം. വിശ്വാസവിരുദ്ധമായ ക്ലാസുകളും ഗാനങ്ങളും സംഘടിപ്പിക്കാനാകില്ലെന്നും സുന്നി വിശ്വാസികള്‍ ഇക്കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും മുശാവറ യോഗം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നുണ്ട്.
സ്ത്രീകള്‍ പുരുഷന്മാര്ക്കിടയില് ഇടകലര്‍ന്നുള്ള വ്യായാമം അനുവദനീയമല്ലെന്നും സംഘടന വ്യക്തമാക്കി. മതവിശ്വാസത്തിന് ഹാനികരമാകുന്ന ഗാനങ്ങളും പ്രചാരണങ്ങളും ക്ലാസുകളും അനുവദിക്കാന്‍ ആകില്ലെന്നും യോഗം അറിയിച്ചു.
സുന്നി വിശ്വാസി സമൂഹം ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും പൂര്‍വിക വിശ്വാസങ്ങളും ആചാരങ്ങളും നയങ്ങളും മുറുകെപ്പിടിച്ചു ജീവിക്കണമെന്നും മുശാവറ ആവശ്യപ്പെട്ടു.
