കോഴിക്കോട്: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം.സംഭവത്തില്‍ യുവാവ് പിടിയില്‍. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയെ ആണ് നടക്കാവ് പൊലീസ് പിടികൂടിയത്. കോട്ടയം സ്വദേശിയായ പെണ്‍കുട്ടിയാണ് അതിക്രമത്തിന് ഇരയായത്.
ഇന്ന് പുലര്‍ച്ചെ എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കര്‍ണാടകയിലെ ഹസ്സനിലേക്ക് പോകുന്ന ബസ്സില്‍ വെച്ചായിരുന്നു അതിക്രമം. ബസ് കോഴിക്കോട് എത്തിയപ്പോള്‍ പെണ്‍കുട്ടി പരാതിപ്പെടുകയായിരുന്നു.
എടപ്പാളിനും കോഴിക്കോടിനും ഇടയില്‍ വച്ച് മോശം രീതിയില്‍ പെരുമാറി എന്നാണ് പരാതി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

