ലോറെന്‍സ് ബിഷ്ണോയിയെ വധിക്കാന്‍ 1,11,11,111 രൂപ പാരിതോഷികം പ്രഖ്യാപിച്ച് കര്‍ണി സേന

മുംബൈ: അധോലോക ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയെ വധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു കോടിയിലധികം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ക്ഷത്രിയ കര്‍ണിസേന.കര്‍ണിസേന ദേശീയ അധ്യക്ഷന്‍ രാജ് ഷെഖാവത്താണ് 1,11,11,111 രൂപയുടെ പാരിതോഷികം നല്‍കുമെന്ന പ്രഖ്യാപിച്ചുള്ള വിഡിയോ സന്ദേശം പുറത്തുവിട്ടത്.

2023 ഡിസംബര്‍ അഞ്ചിന് കര്‍ണിക സേന മുന്‍ തലവന്‍ സുഖ്‌ദേവ് സിങ് ജയ്പൂരില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചിരുന്നു. ഈ സംഭവത്തിന്റെ ഉത്തരവാദിത്വം ബിഷ്‌ണോയിയുടെ സംഘമാണ് ഏറ്റെടുത്തത്. തങ്ങളുടെ നേതാവിന്റെ കൊലയാളിയെ കൊല്ലണമെന്ന ആഹ്വാനവുമായാണ് ക്ഷത്രിയ കര്‍ണി സേനാ മേധാവി സോഷ്യല്‍ മീഡിയയില്‍ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.

അടുത്തിടെ നടന്ന എന്‍.സി.പി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിലും സല്‍മാന്‍ ഖാന്റെ വീടിന് പുറത്ത് നടന്ന വെടിവെപ്പിന്റെയും ഉത്തരവാദിത്തം ഏറ്റെടുത്തത് ബിഷ്‌ണോയിയുടെ സംഘമാണ്.

Leave a Reply

Your email address will not be published. Required fields are marked *