രക്ഷിതാക്കള്‍ക്കൊപ്പം പോവാന്‍ താല്‍പര്യമില്ലെന്ന് 13 വയസുകാരി

തിരുവനന്തപുരം: കഴക്കൂട്ടത്തെ വീട്ടില്‍ നിന്ന് കാണാതായി വിശാഖപട്ടണത്ത് വച്ച് കണ്ടെത്തിയ 13 കാരിക്ക് വീട്ടിലേക്ക് പോവാന്‍ താല്‍പര്യമില്ലെന്ന്് സിഡബ്ല്യുസിയോട് പറഞ്ഞു.. അമ്മ കുറേ ജോലികള്‍ ചെയ്യിപ്പിക്കുമെന്നും അടിക്കുമായിരുന്നുവെന്നും കുട്ടി പറഞ്ഞു. 150 രൂപ എടുത്താണ് യാത്ര ചെയ്തത്. സിഡബ്ല്യുസിയുടെ കീഴില്‍ നിന്ന് കേരളത്തില്‍ പഠിക്കണം എന്നാണ് ആഗ്രഹമെന്നും കുട്ടി സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ ഷാനിബയോട് പറഞ്ഞു.

മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം സിഡബ്ല്യുസിയുടെ സംരക്ഷണത്തില്‍ ആയിരിക്കും. വിശദമായ കൗണ്‍സിലിങ്ങിനു ശേഷമായിരിക്കും തുടര്‍ തീരുമാനമുണ്ടാവുക. കുട്ടി ശിശുക്ഷേമസമിതിയുടെ സംരക്ഷണയില്‍ തുടരുന്നതില്‍ അമ്മയ്ക്ക് കുഴപ്പമില്ല.

അസം സ്വദേശികളുടെ മൂന്ന് കുട്ടികളെയും ഏറ്റെടുക്കാന്‍ സിഡബ്ല്യുസി തീരുമാനിച്ചു. 13 വയസ്സുകാരിയുടെ മാതാപിതാക്കളെ ഉള്‍പ്പെടെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയ ശേഷമാണ് തീരുമാനം. കുട്ടികളുടെ പൂര്‍ണ്ണ സുരക്ഷ ഉറപ്പുവരുത്തുമെന്ന് സിഡബ്ല്യുസി ഉറപ്പുനല്‍കി.

Leave a Reply

Your email address will not be published. Required fields are marked *