പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ കെ മുരളീധരന്റെ പേര് ഡിസിസി നിര്‍ദ്ദേശിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് കെ സി വേണുഗോപാല്‍. കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയത്. രാഹുലിന്റെ പേര് പ്രഖ്യാപിക്കുന്നതിന് മുമ്പ് മുരളീധരനോട് കൂടി സംസാരിച്ചാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
മുരളീധരനായി കത്തെഴുതിയെന്ന് പറയുന്നവരും ഇപ്പോള്‍ പ്രചാരണത്തില്‍ മുന്നില്‍ തന്നെയുണ്ട്. കത്ത് പുറത്ത് വന്നത് സംബന്ധിച്ച് പിന്നീട് ചര്‍ച്ച ചെയ്യാമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
വി ഡി സതീശന് നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ശൈലി മാറ്റേണ്ട ആവശ്യമില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തനിക്കോ സതീശനോ ഒറ്റക്ക് തീരുമാനം എടുക്കാന്‍ സാധിക്കില്ല. എല്ലാവരും കൂടിയാലോചിച്ചാണ് തീരുമാനമെടുത്തത്. ഏതെങ്കിലും ഒരു നേതാവ് മാത്രം വിചാരിച്ചാല്‍ കേരളത്തിലെ കോണ്‍ഗ്രസിനെ ഭരണത്തില്‍ എത്തിക്കാന്‍ സാധിക്കില്ല. എല്ലാവരുടെയും നേതൃത്വവും സംഭാവനയും പരിഗണിച്ച് കൊണ്ട് മാത്രമേ പാര്‍ട്ടി മുന്നോട്ടു പോവുകയുള്ളൂവെന്നും വേണുഗോപാല്‍ വ്യക്തമാക്കി.

