കേരള നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനം ആരംഭിച്ചു ;നയം പ്രഖ്യാപിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് തുടക്കം കുറിച്ചു.ആദ്യമായി കേരള നിയമസഭയിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രിയും സ്പീക്കറും പാര്‍ലമെന്ററികാര്യ മന്ത്രിയും ചേര്‍ന്നു സ്വീകരിച്ചു.

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭ ആരംഭിച്ചത്.മലയാളത്തില്‍ നമസ്‌കാരം പറഞ്ഞായിരുന്നു ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.

മുണ്ടക്കൈ പുനരധിവാസം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. ആദ്യമായാണ് പുനരധിവാസം പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച സമയം പ്രഖ്യാപിക്കുന്നത്.

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നും ഡിജിറ്റല്‍ വിഭജനം കുറച്ചുവരാന്‍ ശ്രമിക്കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ പ്രഖ്യാപിച്ചു.അതിദരിദ്രരെ കണ്ടെത്തി ദാരിദ്ര്യം ഇല്ലാതാക്കാന്‍ നടപടിയെടുക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചുവരുന്നുവെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിനു മുന്‍ഗണന നല്‍കുന്നുണ്ടെന്നും എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പാക്കാന്‍ നടപടി പുരോഗമിക്കുകയാണെന്നും 64006 അതി ദാരിദ്രരെ കണ്ടെത്തിയെന്നും അവരുടെ പ്രശ്നം പരിഹരിക്കാന്‍ നടപടി തുടങ്ങിയെന്നും ഗവര്‍ണര്‍ പറഞ്ഞു.

ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ വന്‍ പുരോഗതിയാണ് കേരളം കൈവരിച്ചിട്ടുള്ളതെന്നും വികസന നേട്ടങ്ങളില്‍ കേരളം മാതൃകയാണെന്നും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *