എത്ര ശിക്ഷ ലഭിച്ചാലാണ് സി.പി.എം നേതാക്കള്‍ കൊലവാള്‍ താഴെ വെക്കാന്‍ തയ്യാറാവുക ; കെ.കെ.രമ

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിന്റെ വിധിയില്‍ പ്രതികരിച്ച് കെ.കെ.രമ എം.എല്‍.എ.സിപിഎമ്മിന്റെ നേതാക്കന്മാര്‍ ഇത്തരത്തില്‍ കൊലപാതകങ്ങളില്‍ പങ്കാളികളാകുന്നു എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്ന വിധിയാണിത്. എത്ര ശിക്ഷ ലഭിച്ചാലാണ് സി.പി.എം നേതാക്കള്‍ കൊലവാള്‍ താഴെ വെക്കാന്‍ തയ്യാറാവുക എന്നും അവര്‍ ചോദിച്ചു. ടി.പി വിധത്തിനുശേഷം പാര്‍ട്ടി നേതാക്കള്‍ വീണ്ടും കൊലപാതകത്തിനിറങ്ങിയെന്നും രമ ചൂണ്ടിക്കാട്ടി.

‘ഇരട്ടജീവപര്യന്തം എത്ര വര്‍ഷമാണെന്ന് പറഞ്ഞിട്ടില്ല. 14 വര്‍ഷമാണെന്ന് പ്രതീക്ഷിക്കുന്നു. അതിലപ്പുറത്തേക്ക് കടുത്ത ശിക്ഷയുണ്ടോയെന്ന് അറിയേണ്ടിയിരിക്കുന്നു. ശിക്ഷ തൃപ്തികരമല്ലെന്നാണ് കുടുംബം വ്യക്തമാക്കിയിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട് അപ്പീല്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍ എംഎല്‍എ ഉള്‍പ്പടെ സിപിഎമ്മിലെ സമ്മുന്നത നേതാക്കള്‍ക്ക് ശിക്ഷ ലഭിച്ചു എന്നത് ചെറിയ കാര്യമല്ല. 5 വര്‍ഷം എന്നത് കുറഞ്ഞുപോയി എങ്കിലും എത്രകാലം എന്നതിലേക്കപ്പുറം കോടതി ശിക്ഷിച്ചു എന്നത് പ്രാധാന്യമര്‍ഹിക്കുന്നുണ്ട്’.

Leave a Reply

Your email address will not be published. Required fields are marked *