മലപ്പുറം:സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി.
മലപ്പുറം അരീക്കോട് മുസ്ലിം ലീഗ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍.എസ്.എസ് അജണ്ട മലപ്പുറത്ത് നടപ്പിലാക്കാന്‍ സുജിത്ത്ദാസും അജിത്കുമാറും മാത്രമല്ല സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിയുടെ ഒത്താശയോടെയാണ് സുജിത്ത് ദാസ് മലപ്പുറത്തെ സംബന്ധിക്കുന്ന കണക്കുകള്‍ മുഴുവന്‍ ഉണ്ടാക്കിയത്. മോഹന്‍ദാസിന്റെ പശ്ചാത്തലം നോക്കിയാല്‍ അയാള്‍ പിണറായിയുടെ എത്രമാത്രം സഹായിയാണെന്ന് മനസിലാവുമെന്നും ഷാജി പറഞ്ഞു.
ഭാരതീയ ന്യായ സംഹിത അനുസരിച്ച് രാജ്യത്തെ ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തത് കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ ആണെന്നും ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും ഷാജി പറഞ്ഞു.
മുഖ്യമന്ത്രിയുടെ കണക്ക് അനുസരിച്ചു രാജ്യത്തെ നമ്പര്‍ വണ്‍ ക്രിമിനല്‍ ജില്ലയാണ് മലപ്പുറം. ആര്‍എസ്എസിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സുജിത്ദാസും അജിത്കുമാറും ജില്ലാ സെക്രട്ടറിയും പിണറായി വിജയനുമാണ് ഈ കണക്ക് ഉണ്ടാക്കിയതെന്നും ഷാജി ആരോപിച്ചു.
മുഖ്യമന്ത്രി എന്ന പേരുപറയാന്‍ പിണറായി വിജയന്‍ യോഗ്യനല്ല. കാരണം അതൊരു വലിയ പദവിയാണ്. ഈ രാജ്യത്തെ അധികാരത്തിന്റെ പദവിയാണ്. ആ മുഖ്യമന്ത്രി ഒരു ജില്ലയെ മാത്രം അപരവത്ക്കരിക്കുകയാണെന്നും ഷാജി പറഞ്ഞു,
