എറണാകുളത്ത് കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ ബസില്‍ തീപിടിച്ചു

കൊച്ചി: കെ.എസ്.ആര്‍.ടി.സി എ.സി ലോഫ്‌ലോര്‍ ബസ് കത്തിനശിച്ചു. എം.ജി റോഡിന് സമീപം ചിറ്റൂര്‍ റോഡില്‍ ഈയാട്ടുമുക്കിലാണ് അപകടം. യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കിയതിനാല്‍ ആര്‍ക്കും പരിക്കില്ല. ഫയര്‍ഫോഴ്‌സ് എത്തി തീയണക്കുകയായിരുന്നു.

എറണാകുളം ബസ് സ്റ്റാന്‍ഡില്‍ നിന്ന് മൂവാറ്റുപുഴ വഴി തൊടുപുഴയിലേക്ക് പോയ ബസിനാണ് തീപിടിച്ചത്.

തീ ശ്രദ്ധയില്‍പെട്ട ഉടനെ ആളുകളെ ഇറക്കിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. ബസ് നിര്‍ത്തി മുഴുവന്‍ യാത്രക്കാരെയും പുറത്തിറക്കി. 23ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇതിന് പിന്നാലെ ബസ് പൂര്‍ണമായും കത്തുകയായിരുന്നു. ബസിന്റെ പിന്‍ഭാഗത്ത് നിന്നാണ് തീപടര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *