കൊടകര കുഴല്‍പ്പണ കേസിലെ വെളിപ്പെടുത്തല്‍ തെരഞ്ഞെടുപ്പ് സ്റ്റണ്ട് ; കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസിലെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേസ് ഇപ്പോള്‍ ചര്‍ച്ചയാക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.ഇപ്പോള്‍ ഉയര്‍ന്നു വന്ന എല്ലാ കാര്യങ്ങളും തെരഞ്ഞെടുപ്പ് സ്റ്റാണ്ടെന്ന സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഈ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കാന്‍ പോകുന്നു എന്ന് മനസ്സിലാക്കിയുള്ള ഒരു സ്റ്റണ്ട് മാത്രമാണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു.ആര്‍ക്ക് വേണെലും ആരെയും വിലക്കെടുക്കാമല്ലോ എന്നും അദ്ദേഹം പറഞ്ഞു.

ഈ കേസിനോടനുബന്ധിച്ച് ഇ ഡി അന്വേഷണം നടന്നതാണ്. അന്വേഷണം എവിടെ എത്തി എന്ന് തിരക്കേണ്ട കാര്യം തനിക്കില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *