കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ യുവ ഡോക്ടര്‍ ക്രൂരമായി കൊല്ലപ്പെട്ട കേസില്‍ ഇന്ന് കോടതി വിധി. കൊല്‍ക്കത്തയിലെ വിചാരണ കോടതിയാണ് വിധി പറയുന്നത്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ആര്‍ജികര്‍ മെഡിക്കല്‍ കോളേജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്‍ സഞ്ജയ് റോയിയാണ് കേസിലെ ഏക പ്രതി.
സിബിഐയാണ് കേസന്വേഷിച്ചത്. കൊലപാതകം നടന്ന് അഞ്ച് മാസത്തിന് ശേഷമാണ് വിധി പറയുന്നത്.
