കൊല്ലം:കൊല്ലം അയത്തില്‍ ജങ്ഷന് സമീപം നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കൊല്ലം ബൈപ്പാസിലെ ചൂരാങ്കുല്‍ പാലത്തിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ പാലമാണ് ഇന്ന് പൊളിഞ്ഞുവീണത്.
കോണ്‍ക്രീറ്റ് ജോലി ചെയ്തു കൊണ്ടിരുന്ന കുറച്ച് തൊഴിലാളികള്‍ അപകടം നടക്കുന്ന സമയത്ത് പാലത്തിന് മുകളിലുണ്ടായിരുന്നു. പാലം താഴേക്ക് വീഴുന്ന സമയത്ത് ഈ തൊഴിലാളികള്‍ ഓടിമാറിയത് കൊണ്ടാണ് അപകടം ഒഴിവായത്.
കോണ്‍ക്രീറ്റ് പ്രവൃത്തി നടക്കുന്നതിനിടെ പാലത്തിന് താഴെ സ്ഥാപിച്ചിരുന്ന കമ്പികള്‍ വീഴുകയും പിന്നാലെ പാലം തകര്‍ന്നുവീഴുകയുമായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു.
