സിയൂള്‍: ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ ഉണ്ടായ വിമാനാപകടത്തില്‍ മരണസംഖ്യ 120 ആയി ഉയര്‍ന്നു. രണ്ടു യാത്രക്കാരെ രക്ഷപ്പെടുത്തി. തകര്‍ന്ന വിമാനത്തില്‍ നിന്ന് യാത്രക്കാരുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനെയാണ് ജെജു എയറിന്റെ ബോയിങ് 737-8എ.എസ് വിമാനം അപകടത്തില്‍പ്പെട്ടത്. ആറ് ജീവനക്കാര്‍ അടക്കം 181 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു.
