കോഴിക്കോട്: തിരുവമ്പാടി കാളിയമ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ രണ്ട് മരണം. രണ്ട് സ്ത്രീകളാണ് മരിച്ചത്. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരുവമ്പാടിയിലെയും ഓമശേരിയിലെയും സ്വകാര്യ ആശുപത്രികളിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
പരിക്കേറ്റ മുഴുവന്‍ പേരെയും ബസില്‍ നിന്ന് പുറത്തെത്തിച്ചതായാണ് വിവരം. അതേസമയം പുഴയില്‍ നിന്ന് ബസ് പുറത്തെത്തിക്കാന്‍ സാധിച്ചിട്ടില്ല. ആനക്കാംപൊയില്‍ ഭാഗത്ത് നിന്നുവന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
