ഇടുക്കി: പുല്ലുപാറ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കെഎസ്ആര്‍ടിസിയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. 5 ലക്ഷം രൂപ വീതം നല്‍കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സാചിലവ് കെഎസ്ആര്‍ടിസി വഹിക്കും.
ഇന്ന് രാവിലെയാണ് ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. തഞ്ചാവൂരിലേക്ക് തീര്‍ഥാടനയാത്ര പോയ മാവേലിക്കര സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നാല് പേര്‍ മരിച്ചു. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ ഉത്തരവിട്ടു.

