കോഴിക്കോട്: ഉപതിരഞ്ഞെടുപ്പുകളിലെ വിമതശല്യം യു.ഡി.എഫിന് തിരിച്ചടിയാവില്ലെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പേപ്പര്‍ പൂരിപ്പിച്ച് കെട്ടിവെക്കാന്‍ കാശുള്ള ആര്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ അന്‍വറിന് അമിത പ്രാധാന്യം നല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇന്ത്യ കണ്ടിട്ടില്ലാത്ത വലിയ ഭൂരിപക്ഷം വയനാട്ടില്‍ പ്രിയങ്കയ്ക്ക് ലഭിക്കും. രാജ്യത്ത് വലിയ രാഷ്ട്രീയ മാറ്റം വരാന്‍ പോകുന്നു. വരാന്‍ പോകുന്നത് ഇന്ത്യാ മുന്നണിയുടെ കാലമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

