സി.പി.ഐക്കെതിരെ സീറ്റ് കച്ചവട ആരോപണം; പി.വി അന്‍വറിന് വക്കീല്‍ നോട്ടീസ്‌

തിരുവനന്തപുരം: സി.പി.ഐയ്ക്കെതിരായ സീറ്റ് കച്ചവട ആരോപണത്തില്‍ പി.വി അന്‍വറിന് വക്കീല്‍ നോട്ടീസ്.അടിസ്ഥാനരഹിതവും, വ്യാജവുമായ ഈ ആരോപണം പാര്‍ട്ടിക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അവമതിപ്പും മാനഹാനിയും ഉണ്ടാക്കിയതായി നോട്ടീസില്‍ പറയുന്നു.പതിനഞ്ച് ദിവസത്തിനകം ആരോപണം പരസ്യമായി തിരുത്തണമെന്നാണ് ആവശ്യം. ഇല്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും സി.പി.ഐ അറിയിച്ചു. അഭിഭാഷകനായ എം. സലാഹുദ്ദീന്‍ മുഖേനയാണ് നോട്ടീസ് അയച്ചത്.

ആലപ്പുഴയില്‍ പി.വി അന്‍വര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു സി.പി.ഐ.ക്കെതിരെ സീറ്റ് കച്ചവടം ആരോപിച്ചത്. ഏറനാട് സീറ്റ് കച്ചവടം നടത്തിയ പാര്‍ട്ടിയാണ് ബിനോയ് വിശ്വത്തിന്റെ സി.പി.ഐ എന്നായിരുന്നു അന്‍വറിന്റെ പരാമര്‍ശം.

Leave a Reply

Your email address will not be published. Required fields are marked *