കണ്ണൂര്‍: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരേ നിയമസഭയില്‍ 150 കോടിയുടെ ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി പറഞ്ഞിട്ടാണെന്ന മുന്‍ എം.എല്‍.എപി.വി അന്‍വറിന്റെ പരാമര്‍ശത്തില്‍ അന്‍വറിനെതിരേ വീണ്ടും വക്കീല്‍ നോട്ടീസയച്ച് പി.ശശി. ഇത് നാലാമത്തെ വക്കീല്‍ നോട്ടീസാണ് അന്‍വറിനെതിരേ അയക്കുന്നത്.
പി.ശശി എഴുതിക്കൊടുത്തപ്രകാരമാണ് നിയമസഭയില്‍ വി.ഡി സതീശനെതിരേ ആരോപണം ഉന്നയിച്ചതെന്നും ഇതില്‍ വി.ഡി സതീശനോട് മാപ്പ് പറയുന്നുവെന്നും എംഎല്‍എ സ്ഥാനം രാജിവെച്ചശേഷം പി.വി അന്‍വര്‍ നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരേയാണ് ഇപ്പോള്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പരാമര്‍ശത്തില്‍ നിരുപാധികം മാപ്പ് പറയണമെന്നും പിന്‍വലിക്കണമെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.