കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കുമെന്ന് പോലീസ്. വിമാനത്താവളത്തില്‍ എത്തിയാല്‍ പിടികൂടാനാണ് സര്‍ക്കുലര്‍. പിന്തുടര്‍ന്ന് ശല്യംചെയ്യുന്നതായുള്ള നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെ പ്രതിയാക്കി എറണാകുളം എളമക്കര പോലീസ് കേസെടുത്തിരുന്നു.
സനല്‍കുമാര്‍ ശശിധരന്‍ വിദേശത്തായതിനാല്‍ നിയമവഴികളിലൂടെ ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ നടപടിയെടുക്കും.
പരാതിക്കാരിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്നത് തുടരുന്നതിനാലാണ് പരാതിക്കാരി വീണ്ടും പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ബി.എന്‍.എസിലെ വിവിധവകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.