പാലക്കാട്: പാലക്കാട് ചിറ്റൂരില്‍ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. ബസ് സ്റ്റോപില്‍ കിടന്നുറങ്ങുകയായിരുന്ന മൈസൂര്‍ സ്വദേശി പാര്‍വതി (40) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്നുപേരെ പരിക്കുകളോടെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ലോറി ഡ്രൈവര്‍ അജിത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. ചിറ്റൂര്‍ ആലാംകടവില്‍ ഇറച്ചിക്കോഴി കയറ്റിവന്ന ലോറി ,ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് മറിയുകയായിരുന്നു. ലോറിയുടെ അമിത വേഗതയാണ് നിയന്ത്രണം വിടാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
