ദുല്‍ഖര്‍ സല്മാന് നായകനായെത്തിയ ലക്കി ഭാസ്കര്‍ 100 കോടി ക്ലബ്ബില്‍. ഒരേസമയം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. സിനിമ തെലുങ്കിലും മലയാളത്തിലും മാത്രമല്ല തമിഴകത്തും മികച്ച കളക്ഷനാണ് നേടുന്നത്.
വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിര്‍വ്വഹിച്ച പാന്‍ ഇന്ത്യന്‍ ചിത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ 100 കോടി ക്ലബില്‍ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ 100 കോടി മെഗാ ബ്ലോക്ക് ബസ്റ്റര്‍ വിജയം ട്രെയിലര്‍ പങ്കുവച്ചാണ് അറിയിച്ചിരിക്കുന്നത്.
കേരളത്തിലും 15 കോടി ഗ്രോസ് കടന്ന് മുന്നേറുന്ന ചിത്രം കുടുംബ പ്രേക്ഷകരുടെ ആദ്യ ചോയ്സ് ആയി മാറിയിട്ടുണ്ട്. ആദ്യ ദിനം 175 സ്ക്രീനുകളില്‍ റിലീസ് ചെയ്ത ചിത്രം രണ്ടാം വാരത്തിലും 200 ലധികം സ്ക്രീനുകളിലാണ് നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഒക്ടോബര്‍ 31 ന് ആഗോള റിലീസായാണ് ലക്കി ഭാസ്കര്‍ തിയറ്ററില്‍ എത്തിയത്. മീനാക്ഷി ചൗധരി ആണ് ചിത്രത്തില്‍ നായിക. 1980-1990 കാലഘട്ടത്തിലെ കഥയാണ് ലക്കി ഭാസ്കര്‍ പറയുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്കര്‍ കുമാര്‍ ആയിട്ടാണ് ദുല്‍ഖര്‍ എത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ സംഗീത സംവിധായകന് ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം പകര്‍ന്നിരിക്കുന്നത്.

