മാടായി കോളജ് നിയമന വിവാദം; പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തി യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: മാടായി കോളേജിലെ വിവാദ നിയമനത്തില്‍ പ്രതിപക്ഷ നേതാവിനെ കണ്ട് അതൃപ്തി അറിയിച്ച് യൂത്ത് കോണ്‍ഗ്രസ് . വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹന്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തി. സാധാരണ പ്രവര്‍ത്തകരുടെ വികാരം നേതാക്കള്‍ മാനിക്കണമായിരുന്നുവെന്ന് വിജില്‍ മോഹന്‍ അറിയിച്ചത്. ഇതോടൊപ്പം ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വെക്കാനുള്ള സന്നദ്ധതയും വിജില്‍ മോഹന്‍ അറിയിച്ചു.

മാടായി കോളേജില്‍ എം കെ രാഘവന്‍ എംപി ബന്ധു എം കെ ധനേഷ് ഉള്‍പ്പെടെ മൂന്ന് സിപിഐഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ നീക്കം നടത്തി എന്നായിരുന്നു ഉയര്‍ന്ന ആരോപണം. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രാഘവന്‍ എംപിയെ വഴിയില്‍ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കണ്ണൂര്‍ ഡിസിസി നടപടിയെടുത്തിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്യുകയാണ് ഡിസിസി ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജിവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *