യുവതിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവം ; പ്രതി ആത്മഹത്യ ചെയ്ത നിലയില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ യുവതിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തില്‍ പ്രതി ആത്മഹത്യ ചെയ്ത നിലയില്‍. ഒഡീഷ സ്വദേശിയായ മുക്തിരഞ്ജന്‍ പ്രതാപ് റായിയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്താനിരിക്കെയാണ് ഒഡീഷയില്‍ പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട മഹാലക്ഷ്മിയുടെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്നു പ്രതി.

ഇന്നലെ രാവിലെയായിരുന്നു സംഭവം. പ്രതിയെ അന്വേഷിച്ച് പൊലീസ് ഒഡീഷയിലെത്തിയപ്പോഴാണ് പ്രതി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു. വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *