മഹാരാഷ്ട്രയിലെ തോല്‍വി; നാനാ പട്ടോളെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു

മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ നാന പട്ടോളെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. മത്സരിച്ച 103 സീറ്റുകളില്‍ 16 ഇടങ്ങളില്‍ മാത്രമേ കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചുള്ളൂ. സ്വന്തം മണ്ഡലമായ സാകോലിയില്‍ 208 വോട്ടുകളുടെ മാര്‍ജിനില്‍ കഷ്ടിച്ചാണ് നാന പട്ടോളെ രക്ഷപ്പെട്ടത്.ഏറ്റവും കുറവ് ഭൂരിപക്ഷം നേടിയ മൂന്ന് മണ്ഡലങ്ങളിലൊന്നാണ് സകോലി. 2019ല്‍ 8000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സകോലിയില്‍ പട്ടോലെ വിജയിച്ചത്.

2021ലാണ് മുന്‍ എം.പിയായ നാനാ പട്ടോളെയെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ചത്. ബാല സാഹേബ് തൊറാട്ടിന്റെ പകരക്കാരനായായിരുന്നു നിയമനം. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനമാണ് നടത്തിയത്. 17 മണ്ഡലങ്ങളില്‍ അന്ന് 13 ഇടങ്ങളിലും കോണ്‍ഗ്രസ് വിജയിച്ചിരുന്നു. മാത്രമല്ല മഹാവികാസ് അഘാഡി സഖ്യത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകളും കോണ്‍ഗ്രസിനായിരുന്നു. അതിനാല്‍ തന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പട്ടോളെയുടെ നേതൃത്വത്തില്‍ കൂടുതല്‍ സീറ്റുകള്‍ പിടിക്കാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

Leave a Reply

Your email address will not be published. Required fields are marked *