മലപ്പുറം ചേളാരി ദേശീയപാതയില്‍ ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

മലപ്പുറം: കോഴിക്കോട്-തൃശൂര്‍ ദേശീയ പാതയിലെ ചേളാരിക്കടുത്ത് പടിക്കലില്‍ ബൈക്ക് ഡിവൈഡറിലിടിച്ച് അപകടം. അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു.കോട്ടക്കല്‍ പടപ്പറമ്പ് പാങ് സ്വദേശികളായ റനീസ് (19), എം.ടി നിയാസ് (19) എന്നിവരാണ് മരിച്ചത്. ബുധാനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

ദേശീയ പാതയില്‍ പുതുതായി നിര്‍മിച്ച നാലുവരി പാതയില്‍ നിന്ന് പടിക്കലില്‍ സര്‍വീസ് റോഡിലേക്ക് സ്ഥാപിച്ച കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റനീസിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച നിയാസ് പുലര്‍ച്ചയോടെയാണ് മരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *