മലപ്പുറം: ജില്ലയില്‍ തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് യുഡിഎഫും ഒരു സീറ്റ് എല്‍ഡിഎഫും പിടിച്ചെടുത്തു. ജില്ലാപഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി. തൃക്കലങ്ങോട് വാര്‍ഡാണ് യുഡിഎഫ് നിലനിര്‍ത്തിയത്.
മലപ്പുറം ആലങ്കോട് പഞ്ചായത്തില്‍ വാര്‍ഡ് 18 പെരുമുക്ക് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അബ്ദുറഹ്മാനാണ് വിജയിച്ചത്.
മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം ഡിവിഷന് സിപിഐഎമ്മില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. പതിറ്റാണ്ടുകളായി ഇടതുപക്ഷം വിജയിച്ചുവരുന്ന വാര്‍ഡ് ആണിത്. ഇവിടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഫൈസല്‍ മോന് 43 വോട്ടുകള്‍ക്ക് സിപിഐഎമ്മിലെ വിബിനെ പരാജയപ്പെടുത്തിയത്.
തൃക്കലങ്ങോട് പഞ്ചായത്തിലെ മരത്താണി വാര്‍ഡ് സിപിഐഎമ്മില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു.

