മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയില്‍ പൊട്ടിത്തെറി ;യുവാവിന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം ഊര്‍ക്കടവില്‍ ഫ്രിഡ്ജ് റിപ്പയറിങ് കടയില്‍ വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം.ഊര്‍ക്കടവ് എളാടത്ത് റഷീദാണ് മരിച്ചത്. ഫ്രിഡ്ജ് നന്നാക്കുന്നതിനിടെ ആയിരുന്നു അപകടം.

ബുധനാഴ്ച രാവിലെ 11ഓടെയാണ് അപകടം. പൊട്ടിത്തെറിക്കുപിന്നാലെ തീ ആളിപ്പടരുകയായിരുന്നു.

നാലുവര്‍ഷമായി ഫ്രിഡ്ജ് റിപ്പയര്‍ ചെയ്യുന്ന കടയായിരുന്നു ഇത്. ഇവിടെ ഗ്യാസ് റീഫില്ല് ചെയ്യുന്നതിന്റെ ഭാഗമായുള്ള പ്രവൃത്തിയും നടക്കുന്നുണ്ടായിരുന്നു.റീഫില്ല് ചെയ്യുന്നതിനിടക്കാണ് പൊട്ടിത്തെറി ഉണ്ടാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *