കണ്ണൂര്‍: റെയില്‍വേ ട്രാക്കില്‍ നിന്നും മധ്യവയസ്‌കന്റെ അത്ഭുതകരമായ രക്ഷപ്പെടലിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായിരിക്കുന്നത്. കണ്ണൂര്‍ പന്നേല്‍പാറയില്‍ നിന്നുള്ളതായിരുന്നു ദൃശ്യം.
ട്രാക്കിലൂടെ നടന്നുപോകുമ്പോള്‍ പെട്ടെന്ന് അതേ ട്രാക്കിലൂടെ ട്രെയിന്‍ വരുന്നു. ഇത് കണ്ട ഇയാള്‍ ട്രാക്കില്‍ ഒറ്റകിത്തമായിരുന്നു. ട്രെയിന്‍ തലക്ക് മുകളിലൂടെ കടന്നുപോയെങ്കിലും ഒരു പോറലുപോലും ഏല്‍ക്കാതെ രക്ഷപ്പെട്ടു. ട്രെയിന്‍ പോയെന്ന് ഉറപ്പിച്ച ശേഷം ട്രാക്കിലൂടെ തന്നെ ഇയാള്‍ നടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
മദ്യലഹരിയില്‍ ആയിരുന്നോ ഇയാല്‍ എന്നും സംശയമുണ്ട്. ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് റെയില്‍വേ പോലീസ്.
