കൊല്ലം : വെളിച്ചിക്കാലയില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. പ്രാഥമിക പ്രതി പട്ടികയിലുള്ള ഒന്നാം പ്രതി സദ്ദാം, അന്‍സാരി, നൂര്‍ എന്നിവരാണ് പിടിയിലാണ്.
നവാസിന്റെ സഹോദരനെയും സുഹൃത്തിനെയും ഒരു സംഘം റോഡില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചിരുന്നു. അത് അന്വേഷിക്കാന്‍ എത്തിയപ്പോഴാണ നവാസിന് കുത്തേറ്റത്.
രാത്രി 10 മണിയോടെയാണ് കൊലപാതകം നടന്നത്. സഹോദരനെ ആക്രമിച്ചതറിഞ്ഞ് വിവരം തിരക്കാനെത്തിയ നവാസിനെ വെളിച്ചിക്കാലയില്‍ വഴിയിലിട്ട് അക്രമിസംഘം കുത്തിക്കൊല്ലുകയായിരുന്നു. രണ്ട് ബൈക്കിലും ഓട്ടോയിലും എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.

