ആരോപണങ്ങള്‍ തെളിയിച്ചാല്‍ മാനാഞ്ചിറ സ്‌ക്വയറിന്റെ നടുവില്‍ വന്ന് നില്‍ക്കും കല്ലെറിഞ്ഞ് കൊന്നോട്ടെ ; മനാഫ്‌

കോഴിക്കോട്: അര്‍ജുന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിച്ച് ലോറി ഉടമ മനാഫ്. എന്റെ സ്വത്തും മുതലും വിറ്റിട്ടിട്ടാണ് അര്‍ജുന്റെ വിഷയത്തിലേക്ക് ഇറങ്ങിത്തിരിച്ചത്. എന്തെങ്കിലുമൊരു തെളിവ് കൊണ്ടുവരികയാണെങ്കില്‍ മാനാഞ്ചിറ സ്‌ക്വയറിന്റെ നടുവില്‍ വന്ന് നില്‍ക്കും കല്ലെറിഞ്ഞ് കൊന്നോട്ടെ.കുടുംബത്തെ തള്ളിപ്പറയില്ലെന്നും അവരെ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചതാണെന്നും മനാഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.

‘ഗംഗാവലി പുഴയുടെ തീരത്ത് നില്‍ക്കുമ്പോള്‍ എനിക്ക് ആരോടെങ്കിലും സംസാരിക്കണം.എനിക്ക് ഒരുപാട് ശത്രുക്കളുണ്ട്. എനിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് വരുകയാണെങ്കില്‍ ധൈര്യത്തിന് വേണ്ടിയാണ് ചാനല്‍ തുടങ്ങിയത്,’ അദ്ദേഹം പറഞ്ഞു.ഇനി ആ യൂട്യൂബ് ചാനല്‍ ഞാന്‍ ഉഷാറാക്കും. ആരുടെയും തറവാട്ട് സ്വത്തില്‍ നിന്നല്ല ഞാന്‍ ഇതൊന്നും ചെയ്യുന്നത്. എന്റെ ലോറിക്ക് അര്‍ജുന്‍ എന്ന് തന്നെ പേരിടും. ഇതൊന്നും എനിക്ക് പ്രശ്നമല്ല,’ മനാഫ് പറഞ്ഞു. തന്റെ പി ആര്‍ വര്‍ക്ക് മാധ്യമങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുടുംബം പരാതി കൊടുത്തോട്ടെയെന്നും താന്‍ എന്തിനും തയ്യാറാണെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു. ഈശ്വര്‍ മാല്‍പെ, രഞ്ജിത് ഇസ്രയേല്‍ തുടങ്ങി കൂടെനിന്നയാരെയും തള്ളിപ്പറയില്ലെന്നും അവരോട് നന്ദിയുണ്ടെന്നും മനാഫ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *