മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം: മൂന്നുപേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പുരില്‍ വീണ്ടം സംഘര്‍ഷം. അക്രമത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗിരിബാം ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം ബിഷ്ണുപുരില്‍ റോക്കറ്റാക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് വീണ്ടും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കലാപകാരികള്‍ ഗ്രാമത്തില്‍ പ്രവേശിച്ച് ഒരാളെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തതെന്നും മരണസംഖ്യ ഇനിയുമുയരുമെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *