മണിപ്പൂര്‍ വീണ്ടും സംഘര്‍ഷം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍:ഒരിടവേളക്ക് ശേഷം മണിപ്പൂരില്‍ സംഘര്‍ഷം വ്യാപിക്കുന്നു. ഇന്നലെ രണ്ട് പേര്‍കൂടി കൊല്ലപ്പെട്ടു. ഒരു വിമുക്ത സൈനികനും സ്ത്രീയുമാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. ഇരുവരും കുക്കി വിഭാഗക്കാരാണ്.

കാങ്‌പോക്പി ജില്ലയിലെ മോട്ബങ് സ്വദേശിയായ വിമുക്തി ഭടന്‍ ലാല്‍ബോയ് മേറ്റ് ആണ് കൊല്ലപ്പെട്ടത്.അസം റെജിമെന്റില്‍ ഹവില്‍ദാറായിരുന്ന ഇദ്ദേഹം ഞായറാഴ്ച രാത്രി കാറില്‍ കുക്കി- മെയ്‌തേയി സംഘര്‍ഷബാധിത പ്രദേശത്ത് എത്തിയതായിരുന്നു.

നെയ്ജാഹോയ് ലുങ്ദിം എന്നാണ് കാങ്‌പോക്പി ജില്ലയില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ പേര്. താങ്ബു ഗ്രാമത്തിലെ ക്രിസ്ത്യന്‍ പള്ളിക്ക് മുന്നിലാണ് ബോംബ് സ്‌ഫോടനത്തിലേറ്റ മുറിവുകളോടെ ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഏതാനും ദിവസം മുമ്പ് തുടങ്ങിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളില്‍ സംസ്ഥാനത്ത് ഒമ്പത്‌പേര്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *