ആരോപണങ്ങളുടെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ അന്വേഷണം വേണം ;മണിയന്‍പിള്ള രാജു

തിരുവനന്തപുരം: നടി മിനു മുനീര്‍ ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ മണിയന്‍പിള്ള രാജു. ആരോപണം ധാരാളം വരും. പണം തട്ടാന്‍ വേണ്ടിയും അവസരം കിട്ടാത്തത്തില്‍ ദേഷ്യമുള്ളവരും അടക്കം ആരോപണവുമായി വരുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആരോപണങ്ങളുടെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന സിനിമയില്‍ മിന്നുവിനൊപ്പം അഭിനയിച്ചിട്ടുണ്ട്. തനിക്ക് എതിരായ ആരോപണം തെറ്റാണ്. ഞാന്‍ തെറ്റുകാരന്‍ ആണെങ്കില്‍ എന്നെയും ശിക്ഷിക്കണം. എല്ലാ ആരോപണങ്ങളും സര്‍ക്കാര്‍ അന്വേഷിക്കട്ടെയെന്നും വഴിവിട്ട രീതിയില്‍ അമ്മയില്‍ അംഗത്വം എടുക്കാന്‍ സാധിക്കില്ലെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *