ഡോ. മന്‍മോഹന്‍ സിംഗിന്റെ വിയോഗം; രാജ്യത്തും സംസ്ഥാനത്തും ഏഴ് ദിവസത്തെ ദുഃഖാചരണം

തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തില്‍ രാജ്യത്തും സംസ്ഥാനത്തും ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.ഡിസംബര്‍ 26 മുതല്‍ ജനുവരി ഒന്ന് വരെ ഏഴ് ദിവസത്തെ ദുഃഖാചരണം നടത്തുക.

ദുഃഖാചരണ ദിവസങ്ങളില്‍ ദേശീയപതാക പകുതി താഴ്ത്തി കെട്ടും. കൂടാതെ, ഔദ്യോഗിക പരിപാടികള്‍ നടത്തില്ല. സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസര്‍ വാര്‍ത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കേന്ദ്രസര്‍ക്കാര്‍ ഇന്നത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. രാവിലെ 11ന് കേന്ദ്രമന്ത്രിസഭ പ്രത്യേക യോഗം ചേരും. നാളെ എ.ഐ.സി.സി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് ശേഷമാകും സംസ്‌കാരം.

ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു മന്‍മോഹന്‍ സിംഗിന്റെ അന്ത്യം. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *