ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് ;ഭര്‍ത്താവിന് വധശിക്ഷ

ആലപ്പുഴ: അവിഹിത ബന്ധം സംശയിച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് വധശിക്ഷ. മാന്നാര്‍ ജയന്തി വധക്കേസിലാണ് ഭര്‍ത്താവ് കുട്ടിക്കൃഷ്ണനെ വധശിക്ഷക്കു വിധിച്ചത്. മാന്നാര്‍ ആലുംമൂട്ടില്‍ താമരപ്പള്ളി വീട്ടില്‍ ജയന്തിയെയാണ് കുട്ടിക്കൃഷ്ണന്‍ കാലപ്പെടുത്തിയത്.

2004 ഏപ്രില്‍ രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് കേസിനാസ്പദമായ സംഭവം. ഒന്നേകാല്‍ വയസ്സുള്ള മകളുടെ മുന്നിലിട്ടായിരുന്നു പ്രതി ക്രൂരകൃത്യം നടത്തിയത്. 20 വര്‍ഷത്തിനുശേഷമാണ് കേസില്‍ വിധി വരുന്നത്. ഭാര്യയെ സംശയമായിരുന്ന കുട്ടികൃഷ്ണന്‍ ജയന്തിയെ വീട്ടിനുള്ളില്‍വെച്ച് കറിക്കത്തി, ഉളി, ചുറ്റിക എന്നിവ ഉപയോഗിച്ച് തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

മാവേലിക്കര അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി വി.ജി. ശ്രീദേവിയാണു ശിക്ഷ വിധിച്ചത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്ത കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *