കൊച്ചി : ഉണ്ണിമുകുന്ദന്‍ ചിത്രം മാര്‍ക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥി പിടിയില്‍. ബി.ടെക് വിദ്യാര്‍ത്ഥിയായ അക്വിബ് ഫനാന്‍ ആണ് പിടിയിലായത്. ആലുവയില്‍ നിന്നാണ് കൊച്ചി സൈബര്‍ പൊലീസ് പ്രതിയെ പിടികൂടിയത്.
കൊച്ചി ഇന്‍ഫൊ പാര്‍ക്കിലെ സൈബര്‍ സെല്ലിലാണ് സിനിമയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നതില്‍ നിര്‍മാതാവ് ഷെരീഫ് മുഹമ്മദ് പരാതി നല്‍കിയത്.
ഇന്‍സ്റ്റാഗ്രാം വഴിയാണ് ഇയാള്‍ സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ചത്. സിനിമ തീയേറ്ററില്‍ പോയി ചിത്രീകരിച്ചതല്ലെന്ന് ഇയാള്‍ പറഞ്ഞു. അയച്ചു കിട്ടിയ ലിങ്ക് ഇന്‍സ്റ്റാഗ്രാം റീച്ചിന് വേണ്ടി മറ്റുള്ളവര്‍ക്ക് അയക്കുകയായിരുന്നുവെന്ന് മൊഴി നല്‍കി.കൂടുതല്‍ വിവരങ്ങള്‍ക്കായി ആക്വിബിനെ ചോദ്യം ചെയ്തുവരികയാണ്.
