ചേലക്കര: കെ.രാധാകൃഷ്ണനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കി എം.പിയാക്കിയത് വഴി പിണറായി വിജയന് പട്ടികജാതിക്കാരെ ഒതുക്കിയെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. കേരള ചരിത്രത്തില്‍ ആദ്യമായി പട്ടികജാതിക്കാര്‍ക്ക് അധികാര പങ്കാളിത്തമില്ലാതായി. ദലിത് മുഖ്യമന്ത്രിക്കുള്ള സാധ്യതയാണ് പിണറായി വിജയന് ഇല്ലാതാക്കിയതെന്നും മാത്യു ആരോപിച്ചു.
ഇഎംഎസ് മന്ത്രിസഭയില്‍ തുടങ്ങി ഇതുവരെയും പട്ടികജാതി വിഭാഗത്തിന് മന്ത്രിമാര്‍ ഉണ്ടായിരുന്നു.എന്നാല്‍ ‘കേരള മന്ത്രിസഭയുടെ ചരിത്രത്തിലാദ്യമായാണ് പട്ടികജാതി വിഭാഗങ്ങള്‍ക്ക് മന്ത്രിയില്ലാത്ത, മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലാത്ത, അധികാരത്തില്‍ പങ്കാളിത്തമില്ലാത്ത ഒരു സാഹചര്യം ഉടലെടുത്തിരിക്കുന്നത്. കെ.രാധാകൃഷ്ണന്റെതുപോലെയൊരു സാന്നിധ്യം ചേലക്കരയില്‍ ഞങ്ങളാരും കണ്ടില്ല. ഇതെല്ലാം കൂടി മനസ്സില്‍വെച്ചാകും ചേലക്കര വിധിയെഴുതുക. പട്ടികജാതി വിഭാഗങ്ങള്‍ക്ക് ആദ്യമായി കേരള മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലാതാക്കിയ പിണറായി വിജയന്, ഒരു ദളിത് മുഖ്യമന്ത്രിക്കുള്ള സാധ്യത നിഴല്‍ രൂപപ്പെട്ടപ്പോള്‍ അതില്ലാതാക്കിയ പിണറായി വിജയന്, ഇത് രണ്ടും അടിസ്ഥാനവിഭാഗങ്ങളുടെ മനസ്സില്‍ ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും’, മാത്യു കുഴല്നാടന് പറഞ്ഞു.
.
അതേസമയം, കുഴല്നാടന് ജാതി രാഷ്ട്രീയം കളിക്കുകയാണെന്നും സ്വയം തരംതാഴുന്ന അഭിപ്രായപ്രകടനമാണ് കുഴല്‍നാടന്റേതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പ്രതികരിച്ചു.
